|
Training Coursesകെ.വി. കെ യുടെ കരിമീൻ വിത്തുത്പാദന സംരംഭകത്വ പരിപാടിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, ഹൈദരാബാദിലുള്ള ദേശീയ മത്സ്യ വികസന ബോർഡിന്ടെ (നഫ്ഡ്ബ്) സാമ്പത്തിക സഹായത്തോടെ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ നടത്തുന്ന കരിമീൻ വിത്തുത്പാദന സംരംഭകത്വ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനശേഷം വിത്തുല്പാദനത്തിനായി അമ്പതു സെന്റിൽ കുറയാത്ത ഓരുജല കുളങ്ങൾ ലഭ്യമാക്കുവാൻ കഴിവുളവ്ർക്കാണ് പ്രവേശനം ലഭിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കി വിത്തുല്പാദനം ആരംഭിക്കുന്നവർക്ക് കെ.വി കെ യുടെ ഉപഗ്രഹ വിത്തുല്പാദന കേന്ദ്രമായി അംഗീകാരം നൽകുന്നതും വിപണന സൗകര്യം ഒരുക്കുന്നതുമാണ്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ സൗജന്യ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കെ വി കെ യുടെ വെബ്സൈറ്റിൽ (www.kvkernakulam.org.in) ലഭ്യമായ നിർദിഷ്ട അപേക്ഷാ ഫോറത്തിൽ സീനിയർ സയന്റിസ്റ് &ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, ഞാറക്കൽ പോസ്റ്റ് , എറണാകുളം- 682505 എന്ന വിലാസത്തിൽ ജൂലൈ 25നു മുൻപ് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8281757450. |
|